All for Joomla All for Webmasters

State News

13
Jun

പ്രവാസി മഹ്ഫില്‍ 19ന് (ചൊവ്വ) കോഴിക്കോട്ട്

കോഴിക്കോട് : കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന നാലാമത് പ്രവാസി മഹ്ഫില്‍ ഈ മാസം 19-ന് (ചൊവ്വ) കാലത്ത് 10 മണിമുതല്‍ നാല് മണിവരെ കോഴിക്കോട് സമസ്ത സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തുന്ന ഐ.സി.എഫ്, ആര്‍.എസ്.സി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കുന്ന ഏകദിന സമ്മേളനം പ്രവാസികളുടെ രണ്ടാം പെരുന്നാളാണ്. പ്രസ്ഥാന ബന്ധുക്കള്‍ക്കും നേതാക്കള്‍ക്കുമൊപ്പം പ്രാസ്ഥാനികാസ്ഥാനത്ത് ഒത്തുചേരുന്ന സവിശേഷസംഗമത്തിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ: മുഹമ്മദ് ഫാറൂഖ് നഈമി തുടങ്ങിയവര്‍ നേതൃത്വം

Read more

12
Oct

കേരള മുസ്‌ലിം ജമാഅത്ത് ഒരു ദിനവരുമാനം പദ്ധതി ആരംഭിച്ചു.

ഒരു ദിന വരുമാനം പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് വെച്ച്  കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സ്വീകരിച്ചു കൊണ്ട് നിര്‍വഹിക്കുന്നു.

12
Oct

നാടുകാണി മഖാം തകര്‍ത്ത സംഭവം അന്വേഷണം ഊര്‍ജ്ജിതമാക്കും: മുഖ്യമന്ത്രി

കോഴിക്കോട് : നിലമ്പൂര്‍ ഊട്ടി സംസ്ഥാന പാതക്ക് സമീപത്തുള്ള നാടുകാണി മഖാം തകര്‍ക്കപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് ബഹുകേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പ്രസ്താവിച്ചു. ഇത് സംബന്ധമായി കേരള മുസ്‌ലിം ജമാഅത്ത് നേതാക്കള്‍ നല്‍കിയ നിവേദനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസം 28ന് രാത്രിയാണ് സാമൂഹ്യ വിരുദ്ധര്‍ മഖാം തകര്‍ത്തും പ്രകോപനം സൃഷ്ടിക്കുന്ന വിധത്തില്‍ തെങ്ങിന്‍ തൈ, വാഴ തുടങ്ങിയവ സ്ഥാപിച്ചത്. ഇതിന് മുമ്പ് സെപ്തംബര്‍ 6-ാം തിയ്യതിയും മഖാം നശിപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും 2009ല്‍ മഖാമിനു നേരെ ആക്രമണം നടത്തിയവരെ

Read more

12
Oct

യു.എന്‍ സേനയെ മ്യന്‍മറില്‍ വിന്യസിക്കണം – കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട് : ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയവും വംശീയവുമായ ധ്രൂവീകരണം സൃഷ്ടിച്ച് രാജ്യത്തെ ശിഥിലമാക്കാന്‍ നടക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഐക്യപ്പെടണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് സംഘടിപ്പിച്ച ‘സമാഗമം 17’ ആവശ്യപ്പെട്ടു. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളെ വിവേകപൂര്‍വ്വം വിലയിരുത്തി നിലപാടുകള്‍ രൂപപ്പെടുത്തുന്നതിനു പകരം വൈകാരികമായ പ്രതികരണങ്ങളിലൂടെ ശത്രുക്കള്‍ക്ക് ആയുധം നല്‍കുന്ന സമീപനം പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ.> മ്യാന്‍മാറിലെ റോഹിംഗ്യയില്‍ വംശീയ ഉന്മൂലനം തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റോഹിംഗ്യന്‍ ജനതയുടെ രക്ഷക്കുവേണ്ടി യു.എന്‍ സേനയെ വിന്യസിക്കണമെും സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട്

Read more

12
Oct

കേരള മുസ്‌ലിം ജമാഅത്ത് ‘ഇസ്തിഫാദ 17’ ഉദ്ഘാടനം നാളെ (oct 5)മലപ്പുറം ജില്ലയില്‍

കോഴിക്കോട് : കേരള മുസ്‌ലിം ജമാഅത്ത്  സംസ്ഥാന വ്യാപകമായി ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന സോണ്‍തല ‘ഇസ്തിഫാദ 17’ സംഗമങ്ങളുടെ ഒന്നാം ഘട്ടം ഈ മാസം അഞ്ച് മുതല്‍ ബഹുമുഖ പദ്ധതികളോടെ സോണ്‍ ആസ്ഥാനങ്ങളില്‍ നടക്കും. സംസ്ഥാന വ്യാപകമായി 140കേന്ദ്രങ്ങളിലാണ് പരിപാടി. ആനുകാലികമായി നിരവധി വെല്ലുവിളികള്‍ നേരിടുന്ന സന്ദര്‍ഭത്തില്‍ മുസ്‌ലിം ബഹുജന മുന്നേറ്റത്തിന് ദിശാബോധം നല്‍കുന്നതിനും ആദര്‍ശപരമായും സാമുദായികമായും ശക്തിപ്പെടുത്തുന്നതിനുമാണ് ഇസ്തിഫാദ ആവിഷ്‌കരിച്ചിട്ടുള്ളത്. വര്‍ഗീയ ഫാസിസവും സലഫി ഭീകരതയും സമുദായത്തെ നിരന്തരം മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. ഭരണഘടനയുടെ സമഭാവനയും രാഷ്ട്രത്തിന്റെ മതനിരപേക്ഷ സമീപനവും സംരക്ഷിക്കേണ്ട കേന്ദ്രങ്ങളില്‍ നിന്നുതന്നെ അവ

Read more

19
Jul

കേരള മുസ്‌ലിം ജമാഅത്ത് ലീഡര്‍ഷിപ്പ് 2017ന് പ്രൗഢ സമാപനം

കോഴിക്കോട്: സുന്നി പ്രസ്ഥാനത്തിന്റെ പുതിയ നിലപാടുകളും കര്‍മപദ്ധതികളും പഠനവിധേയമാക്കി സംസ്ഥാന തലത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് നടത്തുന്ന സംസ്ഥാന പഠന ക്യാമ്പിന്റെ പ്രഥമ സെഷന്‍ ലീഡര്‍ഷിപ്പ് 2017 പൂര്‍ത്തിയായി. കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള ജില്ലകളെ പ്രതിനിധാനം ചെയ്ത് തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ക്കായി കാരന്തൂര്‍ മര്‍കസ് ഐ ടി സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിയന്ത്രണത്തില്‍

Read more

19
Jul

‘ലീഡര്‍ഷിപ്പ് 2017’ : കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ലീഡേഴ്‌സ് ക്യാമ്പിന് 15ന് തുടക്കമാവും

കോഴിക്കോട്: കേരളത്തിലെ ഇസ്‌ലാമിക സമൂഹത്തില്‍ നവജാഗരണത്തിന് വ്യക്തമായ ലക്ഷ്യങ്ങളും കര്‍മ്മപദ്ധതികളുമായി ജൈത്രയാത്ര തുടരുന്ന കേരള മുസ്‌ലിം ജമാഅത്ത് ‘ലീഡര്‍ഷിപ്പ് 2017’ന് ഈ മാസം 15ന് തുടക്കമാകും.വര്‍ത്തമാന കാലത്തെ സങ്കീര്‍ണ്ണതകളിലും സമസ്യകളിലും കൃത്യമായ ദിശാബോധം നല്‍കുന്നതിനും വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും പ്രവര്‍ത്തകരെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 15ന് കോഴിക്കോട്ടും 22ന് കായംകുളത്തുമാണ് സംസ്ഥാന ലീഡര്‍ഷിപ്പുകള്‍. കേരളീയ സമൂഹത്തില്‍ ഗുണപരമായ ചലനങ്ങളും മാറ്റങ്ങളും ഉണ്ടാക്കുന്നതിന് ക്യാമ്പ് കര്‍മ്മപദ്ധതി തയ്യാറാക്കും. മുസ്‌ലിംകളുടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങളും ആവലാതികളും ചര്‍ച്ചചെയ്ത് പരിഹാരസാധ്യതകള്‍ കണ്ടെത്തുന്നതിനും നമ്മുടെ രാജ്യത്തിന്റെ മഹിതമായ രാഷ്ട്രീയ

Read more

19
Jul

പെരുന്നാളാഘോഷം മാനവിക മൂല്യമുള്‍ക്കൊണ്ടാകണം: കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട് : ഒരുമാസത്തെ വ്രതശുദ്ധിയിലൂടെ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായി ഈദുല്‍ ഫിത്വ്ര്‍ വന്നെത്തിയിരിക്കുന്നു. എല്ലാവര്‍ക്കും കേരള മുസ്‌ലിം ജമാഅത്തിന്റെ ഹൃദയം നിറഞ്ഞ ഈദാശംസകള്‍. വിളവെടുപ്പ് കാലം കഴിഞ്ഞു. ഇനി വിതയുടെ കാലമാണ്. സമര്‍പ്പിത ജീവിതവും നിഷ്‌കാമ സേവനവുമാണ് വിതകൊണ്ടുദ്ദേശിക്കുന്നത്. നോമ്പിന്റെ ആരാധനാ പെരുമാറ്റശീലങ്ങള്‍ തുടര്‍ ജീവിതത്തിലും നിരന്തരമായി നിലനില്‍ക്കട്ടെ. നോമ്പിന്റെ ആത്മസത്ത തഖ്‌വയാണ്. തഖ്‌വ ജീവിതത്തിലുടനീളം ഉണ്ടാവല്‍ വിജയത്തിന് അനിവാര്യമാണ്. സൂക്ഷ്മ ജീവിതമാണ് തഖ്‌വ. അഹിതകരമായ എല്ലാറ്റില്‍ നിന്നും പൂര്‍ണ്ണമായ അകലം പാലിക്കലും അനിവാര്യമായതിന്റെ പൂര്‍ണ്ണമായ പ്രയോഗവുമാണത്. ഇരുട്ടിന് കട്ടി കൂടിയ കാലമാണിത്. സകല

Read more

19
Jul

മദ്യനിരോധനത്തിന്റെ തടയണകള്‍ തകര്‍ക്കരുത് – കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട് : ജനങ്ങളുടെ ആരോഗ്യരക്ഷയും ദേശത്തിന്റെ സാമ്പത്തിക ഭദ്രതയും കാക്കാന്‍ പ്രതിജ്ഞാ ബദ്ധമായ സര്‍ക്കാര്‍ ജനപക്ഷത്ത് നില്‍ക്കണമെന്നും മദ്യവില്‍പന ശാലക്ക് ലൈസന്‍സ് കൊടുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ അധികാരം കവര്‍ന്നെടുക്കരുതെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനാധികാര നിയമം പൊളിച്ചെഴുതാന്‍ പാടില്ല. കേരള ജനത മദ്യനിരോധന പാതയില്‍ വരികയായിരുന്നു. അതിനു മേല്‍ കരിനിഴല്‍ വീഴ്ത്തരുത്. സാങ്കേതികതകളുടെ പേരില്‍ ബാറുകള്‍ തുറക്കുമ്പോള്‍ അത് കേരളത്തെ മദ്യാലയമാക്കും. എല്ലാ സംഘര്‍ഷങ്ങളുടെയും അധാര്‍മ്മികതകളുടെയും പിന്നിലെ പ്രേരകം ലഹരിയാണെന്നു

Read more

19
Jul

കന്നുകാലി: സര്‍ക്കാര്‍ ഉത്തരവ് ഭരണഘടന വിരുദ്ധം: കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: ഭക്ഷണത്തിന് വേണ്ടി കന്നുകാലികളെ വില്‍ക്കുന്നതും അറുക്കുന്നതും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാക്കുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു ജാതി-മത ഭേദമന്യ ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ലഭിക്കുന്ന പോഷകാഹരമാണ് കേന്ദ്ര സര്‍ക്കാര്‍ നിരേധിച്ചിരിക്കുന്നത്. രാജ്യത്ത് ഭൂരിഭാഗം വരുന്ന ഗ്രാമീണമേഖലയിലെ പാവപ്പെട്ട ജനവിഭാഗങ്ങള്‍ പ്രധാന ആശ്രയിക്കുന്ന ഭക്ഷ്യവിഭവങ്ങളുടെ നിരോധനം രാജ്യത്തെ സമ്പദ് വ്യവസ്ഥയെയും പാരിസ്ഥിതിക സന്തുലിതാവസ്ഥയെയും ഒരുപോലെ ബാധിക്കും. പരിസ്ഥിതിയുടെ സുസ്തിര നിലനില്‍പ്പിന് ആവശ്യമായ നടപടികള്‍ കൈകൊള്ളേണ്ട ഒരു സര്‍ക്കാര്‍ എജന്‍സിയില്‍ നിന്ന് പാരിസ്ഥിക

Read more