All for Joomla All for Webmasters

കന്നുകാലി: സര്‍ക്കാര്‍ ഉത്തരവ് ഭരണഘടന വിരുദ്ധം: കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: ഭക്ഷണത്തിന് വേണ്ടി കന്നുകാലികളെ വില്‍ക്കുന്നതും അറുക്കുന്നതും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാക്കുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു ജാതി-മത ഭേദമന്യ ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ലഭിക്കുന്ന പോഷകാഹരമാണ് കേന്ദ്ര സര്‍ക്കാര്‍ നിരേധിച്ചിരിക്കുന്നത്. രാജ്യത്ത് ഭൂരിഭാഗം വരുന്ന ഗ്രാമീണമേഖലയിലെ പാവപ്പെട്ട ജനവിഭാഗങ്ങള്‍ പ്രധാന ആശ്രയിക്കുന്ന ഭക്ഷ്യവിഭവങ്ങളുടെ നിരോധനം രാജ്യത്തെ സമ്പദ് വ്യവസ്ഥയെയും പാരിസ്ഥിതിക സന്തുലിതാവസ്ഥയെയും ഒരുപോലെ ബാധിക്കും. പരിസ്ഥിതിയുടെ സുസ്തിര നിലനില്‍പ്പിന് ആവശ്യമായ നടപടികള്‍ കൈകൊള്ളേണ്ട ഒരു സര്‍ക്കാര്‍ എജന്‍സിയില്‍ നിന്ന് പാരിസ്ഥിക വിരുദ്ധമായ ഇത്തരം നീക്കങ്ങള്‍ വരുന്നത് വിരോധാഭാസമാണ്. ഏതെങ്കിലും ഒരു ജനവിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല ഇത്. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുളള ജനങ്ങളുടെ അവകാശത്തിന് നേരയുള്ള ഈ നിരോധനം ഭരണഘടന വിരുദ്ധമാണ്. മൗലികാവകാശങ്ങളുടെ ലംഘനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ സൂചനകൂടിയാണ് ഇതെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍. അലി അബ്ദുല്ല, അഡ്വ: എ.കെ ഇസ്മായീല്‍ വഫ, സി. മുഹമ്മദ് ഫൈസി, പ്രൊഫ: കെ.എം. എ റഹീം, പ്രൊഫ.യു.സി അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Comment