All for Joomla All for Webmasters

State News

26
May

കേരള മുസ്‌ലിം ജമാഅത്ത് റമസാന്‍ ക്യാമ്പയിന് തുടക്കമായി

മലപ്പുറം: ‘റമസാന്‍ വിശ്വാസിയുടെ വിളവെടുപ്പു കാലം’ എന്ന ശീര്‍ഷകത്തില്‍ കേരള മുസ്്‌ലിം ജമാഅത്ത് ആചരിക്കുന്ന റമസാന്‍ ക്യാമ്പയിന് തുടക്കമായി. കേരള മുസ്്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. റമസാനില്‍ ആത്മ വിശുദ്ധിയോടൊപ്പം വ്യക്തി, പരിസര ശുചിത്വവും കാത്തു സൂക്ഷിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിധത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗം കുറക്കണമെന്നും ഇഫ്താര്‍ സംഗമങ്ങളിലും മറ്റും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ ആദ്യപടിയായി ജില്ലാ ശുചിത്വ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ സൈനുദ്ദീന്‍

Read more

25
May

കേരള മുസ്‌ലിം ജമാഅത്ത് റമളാന്‍ കാമ്പയിന്‍ ഉല്‍ഘാടനം ഇന്ന്

കോഴിക്കോട് : ‘വിശ്വാസിയുടെ വിളവെടുപ്പുകാലം’ എന്ന ശീര്‍ഷകത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് പ്രഖ്യാപിച്ച റമളാന്‍ കാമ്പയിന്‍ ഇന്ന് (25/5/2017) തുടക്കമാകും. മലപ്പുറം വാരിയന്‍ കുന്നന്‍ സ്മാരക ടൗണ്‍ ഹാളില്‍ ഉച്ചക്ക് രണ്ട് മണിക്ക് സമസ്ത പ്രസിഡണ്ട് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കേരള മുസ്‌ലിം ജമാഅത്ത് നേരിട്ടും എസ്.വൈ.എസ്, എസ്.എസ്.എഫ് മുഖേനയും വിവിധങ്ങളായ പരിപാടികളാണ് കാമ്പയിന്‍ കാലത്ത് നടപ്പിലാക്കുന്നത്. അടിസ്ഥാന ഘടകങ്ങളായ യൂണിറ്റുകളില്‍ സമൂഹ നോമ്പുതുറ, ഖുര്‍ആന്‍ പാഠശാല, രോഗി സന്ദര്‍ശനം, റിലീഫ്, ഇഅ്തികാഫ് ജല്‍സ, സമൂഹ സിയാറത്ത്, ബദ്ര്‍

Read more

24
Jan

കേരള മുസ്‌ലിം ജമാഅത്ത്: മാനവ രക്ഷാ കാമ്പയിന് ഉജ്ജ്വല തുടക്കം

മലപ്പുറം: തീവ്രവാദവും ഭീകരവാദവും നാടിനാപത്താണെന്നും യഥാർത്ഥ വിശ്വാസിക്ക് ഒരുനിലക്കും തീവ്രവാദിയാകാൻ കഴിയില്ലെന്നും സമസ്ത കേരള ജംഇയ്യത്തുൽഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ പറഞ്ഞു. കേരള മുസ്‌ലിം ജമാഅത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മാനവ രക്ഷാ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന സോൺ തല മാനവ രക്ഷാ സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയതയെക്കുറിച്ചോ വിശ്വാസത്തെക്കുറിച്ചോ ശരിയായി മനസ്സിലാക്കാതെ കേട്ടുകേൾവികളുടെ പിന്നാലെ പോകുന്നവരാണ് പലപ്പോഴും ഇത്തരം സംഘങ്ങളിൽ എത്തിപ്പെടുന്നത്. ഇസ്‌ലാം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും മതമാണ്. ഭീകരതക്കും, തീവ്രവാദത്തിനും അതിൽ ഒരു സ്ഥാനവുമില്ല.

Read more

24
Jan

ഇസ്‌ലാമിനെ വികലമാക്കിയത് പ്രവാചക ചരിത്രം വളച്ചൊടിച്ചവര്‍: കാന്തപുരം

അമ്മാന്‍(ജോര്‍ദാന്‍): പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചരിത്രം യഥാര്‍ത്ഥ വസ്തുതകളില്‍ നിന്ന് പഠിക്കുകയും ജീവിതത്തില്‍ അനുധാവനം ചെയ്യുന്നവരുമാണ് യഥാര്‍ത്ഥ വിശ്വാസികളെന്നും നബി ചരിത്രത്തെ വികലമായി അവതരിപ്പിക്കുന്നവരാണ് ഇസ്‌ലാമില്‍ കുഴപ്പമുണ്ടാക്കുന്നതെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ജോര്‍ദാനിലെ അമ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി റോയല്‍ ആലുല്‍ബൈത്ത് ഇന്‍സിസ്റ്റിയൂട്ട് ഫോര്‍ ഇസ്‌ലാമിക് തോട്ട് സംഘടിപ്പിച്ച പതിനേഴാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ നബി ചരിത്രത്തിലെ സവിശേഷ ദിനങ്ങളും പ്രധാന്യങ്ങളും എന്ന വിഷയത്തില്‍ പ്രബന്ധമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക ചരിത്രം സൂക്ഷമമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. സ്വഹാബികളും പിന്‍കാലത്ത് വന്ന ഇമാമുകളും കൈമാറിയ ചരിത്രരേഖകള്‍

Read more

24
Jan

ശരീഅത്തിൽ ഭേദഗതി അനുവദിക്കില്ല: കാന്തപുരം

കൊച്ചി: ഇസ്ലാമിക ശരീഅത്ത് സാർവ്വ കാലികവും പ്രായോഗികവുമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി എറണാകുളത്ത് സംഘടിപ്പിച്ച ശരീഅത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരീഅത്ത് അല്ലാഹുവിന്റെ നിയമമാണ്. അത് ഒരു സർവ്വേയിലൂടെയോ നിയമ നിർമ്മാണത്തിലൂടെയോ മാറ്റാൻ കഴിയുന്ന ഒന്നല്ല. ഒരു മുസ്ലിം വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതം പൂർണ്ണമായും ശരീഅത്തുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഇസ്ലാമിക ശരീഅത്തിന് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. ഏക സിവിൽ കോഡും

Read more