Kerala Muslim Jama-ath.
Kerala Muslim Jamaath is a Kerala based Islamic organization In India, under the supervision of the All India Sunni Jamiyyathul Ulama. This body acts as an apex body of various other organization and institutions which were following the ideologies of samastha Kerala Jamiyyathul Ulama
ICF RIFAYI CARE
കേരള മുസ് ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ (ICF) നേതൃത്വത്തില്‍ കേരളത്തിലെ, ‘ഓട്ടിസം’ ബാധിച്ച പാവപ്പെട്ട ആളുകൾക്കുള്ള സാമ്പത്തിക സഹായ പദ്ധതിയാണ് ‘ICF രിഫാഈ കെയര്‍’. ഒരു ജീവിതം മുഴുവന്‍ പാവപ്പെട്ട മനുഷ്യര്‍ക്കായി സമര്‍പ്പിച്ച രിഫാഈ ശൈഖിന്റെ നാമധേയത്തിലാണ് ഈ പദ്ധതി ഐ സി എഫ് നടപ്പിലാക്കുന്നത്. സംസ്ഥാനത്താകെ തെരഞ്ഞെടുക്കപ്പെടുന്ന ‘ഓട്ടിസം’ ബാധിച്ച ആയിരം ബാധിതർക്ക് മാസത്തില്‍ രണ്ടായിരത്തി അഞ്ഞൂറ് രൂപ പ്രകാരം വര്‍ഷത്തില്‍ മുപ്പതിനായിരം രൂപയാണ് നല്‍കുക. ഒരു വര്‍ഷത്തേക്കാണ് ഈ പദ്ധതി ഇപ്പോള്‍ വിഭാവനം ചെയ്യുന്നത്. ബാധിതർ, ബാധിതരുടെ അടുത്ത ബന്ധു, രക്ഷിതാക്കള്‍, കേരള മുസ്്‌ലിം ജമാഅത്ത്, ഐ സി എഫ് പ്രവര്‍ത്തകര്‍, പൊതു ജനങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷ ഓണ്‍ലൈന്‍ വഴി നല്‍കാവുന്നതാണ്. പരിശോധനക്ക് ശേഷം ഏറ്റവും അര്‍ഹതപ്പെട്ട 1000 പേര്‍ക്ക് സഹായം നല്‍കുന്നതാണ്.