All for Joomla All for Webmasters

മദ്യനിരോധനത്തിന്റെ തടയണകള്‍ തകര്‍ക്കരുത് – കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട് : ജനങ്ങളുടെ ആരോഗ്യരക്ഷയും ദേശത്തിന്റെ സാമ്പത്തിക ഭദ്രതയും കാക്കാന്‍ പ്രതിജ്ഞാ ബദ്ധമായ സര്‍ക്കാര്‍ ജനപക്ഷത്ത് നില്‍ക്കണമെന്നും മദ്യവില്‍പന ശാലക്ക് ലൈസന്‍സ് കൊടുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ അധികാരം കവര്‍ന്നെടുക്കരുതെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനാധികാര നിയമം പൊളിച്ചെഴുതാന്‍ പാടില്ല. കേരള ജനത മദ്യനിരോധന പാതയില്‍ വരികയായിരുന്നു. അതിനു മേല്‍ കരിനിഴല്‍ വീഴ്ത്തരുത്. സാങ്കേതികതകളുടെ പേരില്‍ ബാറുകള്‍ തുറക്കുമ്പോള്‍ അത് കേരളത്തെ മദ്യാലയമാക്കും. എല്ലാ സംഘര്‍ഷങ്ങളുടെയും അധാര്‍മ്മികതകളുടെയും പിന്നിലെ പ്രേരകം ലഹരിയാണെന്നു നാം മനസ്സിലാക്കണമെന്നും അതിനാല്‍ തന്നെ ഉപര്യുക്ത തീരുമാനത്തില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. സമസ്ത സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് പട്ടുവം കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍. അലി അബ്ദുല്ല, പ്രൊഫ: കെ.എം.എ റഹീം, അഡ്വ: എ.കെ ഇസ്മാഈല്‍ വഫ, പ്രൊഫ: യു.സി അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Comment